വാഴത്തോട്ടത്തിലെ വീടുകൾ വഴി പ്രധാന റോഡിൽ പുലി; നടന്നു നീങ്ങുന്ന ദൃശ്യം ക്യാമറയിൽ; ഭീതി

വാൽപാറയിലെ വാഴത്തോട്ടത്തിൽ പുലിയിറങ്ങിയതോടെ  നാട്ടുകാർ കനത്ത ഭീതിയിലായി.  കഴിഞ്ഞ ദിവസം രാത്രിയിലാണ്പുലി  വാഴത്തോട്ടത്തിലെ 

വീടുകൾ വഴി പ്രധാന റോഡിലെത്തിയത് അവിടെ നിന്നും റോഡിലൂടെ നടന്നു ലോഗു മെഡിക്കൽ ,മാസ്റ്റർമൈൻഡ് ,മറ്റു രണ്ടു പള്ളികൾ ഉള്ള വഴിയേ നടന്നു നീങ്ങുന്ന ദൃശ്യം ഇവിടെയുള്ള  നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാർ ഒന്നടങ്കം ഭീതിയിലാണ് എത്രയും വേഗം ഈ പുലിയെ കൂടു സ്ഥാപിച്ചു പിടിക്കണമെന്ന ആവശ്യം  ശക്തമാണ് .ഷോളയാർ എസ്റ്റേറ്റിൽ സ്ഥാപിച്ച കൂടിൽ ഇതുവരെ പുലിയൊന്നും  കുടുങ്ങിയിട്ടില്ല. എന്നാൽ കഴിഞ്ഞ ചില 

മാസങ്ങളായി വാഴത്തോട്ടത്തിൽ പുലിയിറക്കം സാധാരണയാണെന്നു നാട്ടുകാർ പറയുന്നു