കോവിഡ് പോരാളികൾക്ക് ദാഹ‘ജല’മേകി യുവാക്കൾ; നൻമ നിറയും തലമുറ

രണ്ടുമാസംകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ കോവിഡ് പോരാളികള്‍ക്കായി കോഴിക്കോട് നഗരത്തില്‍ സൗജന്യമായി വിതരണം ചെയ്തത് ഏഴുപത്തിരണ്ടായിരത്തി ഏഴുന്നൂറ്റിയമ്പത്തിയാറ് ലിറ്റര്‍ കുപ്പി വെള്ളം. ജല എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ വഴിയാണ് കുടിവെള്ള വിതരണം. 

മെഡിക്കല്‍ കോളജ്, നഗരത്തിലെ ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍ ഇവിടെയെല്ലാം ഈ വാന്‍ രണ്ടുമാസത്തിനിടയില്‍ പലവട്ടം ഓടി എത്തിയിട്ടുണ്ട്. എത്ര കുപ്പി വെള്ളം വേണമെങ്കിലും എത്തിച്ച് നല്‍കും. എന്‍ജിനീയറിങ് പഠനകാലത്തെ സുഹൃത്തുക്കളാണ് ആദ്യം ഈ സേവനം തുടങ്ങിയത്. പിന്നീട് 

ആയിരത്തി അഞ്ഞൂറോളം ആളുകളാണ് നന്മവറ്റാത്ത കുടിവെള്ളത്തിനൊപ്പം ചേര്‍ന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദാഹിച്ചാല്‍ ജലയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ വെള്ളം ആവശ്യപ്പെടാം. പത്ത് മിനിറ്റിനുള്ളില്‍ കുപ്പിവെള്ളമെത്തിക്കും. ഓരോ ദിവസം ലഭിച്ച സംഭവനയും വിതരണം ചെയ്ത കുപ്പിവെള്ളത്തിന്റെ കണക്കുമെല്ലാം വെബ് സൈറ്റില്‍ നല്‍കുന്നുണ്ട്.വെള്ളകമ്പനികളും സഹകരിച്ചതോടെ പത്ത് രൂപാ നിരക്കില്‍ ഒരു ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ ജലയ്ക്ക് സാധിക്കുന്നുണ്ട്.