കൊറോണയ്ക്കൊപ്പം എങ്ങനെ ജീവിക്കാം?; അറിയാം മതിലെഴുത്തിലൂടെ

കൊറോണ വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന ബോധവല്‍കരവുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മതിലെഴുത്ത്. തിരുവനന്തപുരം‍ വെള്ളയമ്പലത്ത് കെല്‍ട്രോണിന്റെ മതിലിലാണ് കാര്‍ട്ടൂണിസ്റ്റുകള്‍  പുതിയകാലത്തിന്റെ  സന്ദേശങ്ങള്‍ കോറിയിട്ടത്. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. 

ലോകത്തിനാകെ ഭീതിപരത്തുന്ന കൊറോണാ വൈറസിനെ കീഴടക്കാനുള്ള ജീവിത ശൈലികളാണ് ചിത്രങ്ങളില്‍. ഛോട്ടാ ഭീം ഉള്‍പ്പടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അണിനിരക്കുന്നുണ്ട്. അടുത്ത ഒാണം എങ്ങനെവേണമെന്ന് മാവേലി തന്നെ ജനങ്ങളോട് പറയുന്നു. കാര്‍ട്ടൂര്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചിത്രരചന. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തുസംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കാര്‍ട്ടൂര്‍ അക്കാദമി ഇത്തരത്തില്‍ സന്ദേശമതില്‍ ഒരുക്കുന്നുണ്ട്. സാമൂഹ്യസുരക്ഷാമിഷനുമായി സഹകരിച്ചാണ് പദ്ധതി