കണ്ണൂരിലേക്ക് അനുമതി നിഷേധിക്കുന്നതായി ആരോപണം; അടിസ്ഥാനമില്ലെന്ന് ഭരണകൂടം

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കണ്ണൂരിലെയേ്ക്ക് വരുന്നവര്‍ക്ക് യാത്രാനുമതി നിഷേധിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രിനിധികള്‍ കലക്ടറെ കണ്ടു. പാസ് നിഷേധിക്കുന്നുവെന്ന 

ആക്ഷേപത്തില്‍ അടിസ്ഥാനമില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ പ്രതികരണം.കണ്ണൂരിലേയ്ക്കുള്ള യാത്രയ്ക്ക് പാസിന് അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നിഷേധിക്കുന്നതായി ആക്ഷേപം വ്യാപകമായതോടെയാണ് കെ.സുധാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ല കലക്ടര്‍ക്ക് മുന്നില്‍ പരാതിയുമായി എത്തിയത്.എന്നാല്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിശദീകരണം. പ്രവാസികളും, ഇതരസംസ്ഥാനക്കാരുമുള്‍പ്പെടെ ഏറ്റവുമധികം 

യാത്രക്കാരെത്തിയതില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ് കണ്ണൂര്‍. ചില തദ്ദേശ സ്ഥാപന പരിധികളില്‍ ക്വാറന്റീന്‍ സ്വകര്യങ്ങളുടെ അപര്യാപ്തത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എന്നാല്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കി പരമാവധി ആളുകളെ തിരിച്ചെത്തിക്കുമെന്ന് ജില്ല കലക്ടര്‍ വ്യക്തമാക്കി.്അതേസമയം കൂടുതല്‍ ആളുകള്‍ മടങ്ങിയെത്തുന്നസാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിസവങ്ങളില്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും എത്തിയവരാണ്.