മത്സ്യബന്ധനമേഖലയ്ക്ക് വേണം പ്രത്യേക പാക്കേജ്; ആശ്വാസം സൗജന്യറേഷൻ മാത്രം

കോവിഡ് നിയന്ത്രണങ്ങള്‍ വറുതിയിലാക്കിയ മത്സ്യബന്ധനമേഖലയ്്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടായിരം രൂപയുടെ ധനസഹായം പോലും ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടില്ല. ചെല്ലാനത്ത് മാത്രം നാലായിരത്തോളം കുടുംബങ്ങളെയാണ് ലോക്ക്്ഡൗണ്‍ ദുരിതകടലിലാക്കിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും മുന്‍പേ സ്വയം പ്രതിരോധമെന്ന പേരില്‍ കര കയറിയതാണ് ഈ വള്ളങ്ങളെല്ലാം. കടലാക്രമണം പൊറുതി മുട്ടിച്ച ചെല്ലാനത്തെ കുടുംബങ്ങളെ നീണ്ട് പോകുന്ന ലോക്ക്്ഡൗണ്‍ തീരാദുരിതത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച സൗജന്യറേഷന്‍ മാത്രമാണ് ഏക ആശ്വാസം. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ രണ്ടായിരം രൂപ ഇവര്‍ക്കാര്‍ക്കും ലഭിച്ചിട്ടുമില്ല. പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആവശ്യം.

ഒരു മാസത്തിലധികമായി കടലില്‍ പോകാതെയിട്ടിരിക്കുന്ന വള്ളങ്ങളുടെ എന്‍ജിനുകളും നശിച്ചു തുടങ്ങി. അറ്റകുറ്റപ്പണികള്‍ക്കും ഇനി വന്‍ തുക കണ്ടെത്തണം

രണ്ട് പേര്‍ പോകുന്ന ചെറുവള്ളങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെയാണ് മത്സ്യബന്ധനത്തിനുള്ള അനുമതി. പക്ഷേ ഇത് ലംഘിച്ച് രാത്ര കാലങ്ങളില്‍ ചെല്ലാനത്ത് നിന്ന് ചെറുവള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നതായും പരാതിയുണ്ട്