ആശങ്കയകറ്റാം; കരിയർ ഗൈ‍ഡൻസ് ഓൺലൈനാക്കി വിദ്യാഭ്യാസ വകുപ്പ്

ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ഒാണ്‍ലൈന്‍ കരിയര്‍ഗൈഡന്‍സ് ക്ലാസുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ദിശയറിയാമെന്ന പേരില്‍ ഹയര്‍സെക്കണ്ടറി വകുപ്പ് നടത്തുന്ന പദ്ധതിയ്ക്കായി എല്ലാ ജില്ലകളിലും പന്ത്രണ്ട് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. 

വീട്ടില്‍ വെറുതെയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ മാറ്റാം. പത്താംക്ലാസ്സും  പ്ലസ് ടുവും കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക്  തുടര്‍ പഠനസാധ്യതകളെ കുറിച്ചറിയാനും തീരുമാനമെടുക്കാനും സഹായിക്കുന്നതാണ് പദ്ധതി. അഭിരുചി പരീക്ഷ ഒാണ്‍ലൈനായി എഴുതാനും സംവിധാനുമുണ്ട്

ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്,ഇതിനായി പരീശീലനം ലഭിച്ച അധ്യാപകര്‍ ഒാരോ ജില്ലയിലും പ്രവര്‍ത്തിക്കും.