'റെന്റ് ഫ്രീ' ചലഞ്ചുമായി ആലപ്പുഴ; കെട്ടിടങ്ങളുടെ ഒരുമാസത്തെ വാടക ഒഴിവാക്കി

കോവിഡ് ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ 'റെന്റ് ഫ്രീ' ചാല‍ഞ്ചുമായി ആലപ്പുഴ നഗരസഭ. കെട്ടിടങ്ങളുടെ ഒരുമാസത്തെ വാടക പൂര്‍ണമായും ഒഴിവാക്കിയാണ് നഗരസഭയുടെ ജനപക്ഷം ചേരല്‍. സമൂഹ അടുക്കള ഒരുക്കിയതില്‍ ഉള്‍പ്പടെ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി ജി.സുധാകരന്‍ പ്രശംസിച്ചു. വാടക ഒഴിവാക്കിയത് ആശ്വാസകരമായ നടപടിയാണെന്ന് വ്യാപാരികളും പ്രതികരിച്ചു.  

ലോക് ഡൗണിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ടിവരുന്ന കച്ചവടക്കാരുടെ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ടാണ് ആലപ്പുഴ നഗസഭയുടെ കൈത്താങ്. നഗസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ കച്ചവടക്കാര്‍ ഒരു മാസത്തെ വാടക നല്‍കേണ്ടതില്ല. ലോക് ഡൗണ്‍ നീണ്ടാല്‍ ഈ ആനുകൂല്യവും നീളും. നഗരത്തില്‍ വാടകയ്്ക്ക് താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളെയും ചെറുകിട കച്ചവടക്കാരെയും വാടകയില്‍നിന്ന് ഒഴിവാക്കണമെന്ന് ഉടമകളോട് അഭ്യര്‍ഥിക്കുന്നതാണ് ചാലഞ്ച്. 

ഏഴ് സമൂഹ അടുക്കളകളാണ് ആലപ്പുഴ നഗരപരിധിയിലുള്ളത്. 1600 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് മന്ത്രിയുെട സാക്ഷ്യം