സൗജന്യ ഭക്ഷ്യവിഭവകിറ്റ് വിതരണവുമായി സപ്ലൈകോ; ആദ്യം അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം പേർക്ക്

ലോക്ഡൗണ്‍ തുടരുമ്പോള്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണത്തിന് സപ്ലൈക്കോ. വീടുകളിലേക്ക് ആവശ്യമായ പതിനേഴ് ഇനങ്ങളടങ്ങുന്ന കിറ്റ് മറ്റന്നാള്‍ മുതല്‍ വിതരണം ചെയ്യും. അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ്ലഭിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സപ്ലൈക്കോയ്ക്ക് 350 കോടി രൂപ അനുവിച്ചു

കേരളത്തിലുടനീളം റേഷന്‍കടകള്‍ വഴിയാണ് സപ്ലൈക്കോ ഭക്ഷ്യവിഭവ കിറ്റുകളുടെ വിതരണം നടത്തുക. സപ്ലൈക്കോ ജീവനക്കാര്‍ തന്നെയാണ്  കിറ്റുകള്‍ നിറയ്ക്കുന്നത്. 

കിറ്റിലേക്ക് ആവശ്യമായ പയറുവര്‍ഗങ്ങള്‍ നാഫെഡില്‍ നിന്നാണ് ശേഖരിച്ചിരിക്കുക. മഞ്ഞക്കാര്‍ഡ് കൈവശമുള്ള അന്ത്യോദയ അന്ന യോജന വിഭാഗത്തില്‍പ്പെട്ട അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ് ലഭിക്കും. പിങ്ക് കാര്‍ഡുള്ള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട  31 ലക്ഷംപേര്‍ക്ക് തുടര്‍ന്ന് വിതരണം ചെയ്യും.  പിന്നീടായിരിക്കും മുന്‍ഗണേതര വിഭാഗക്കാരെ പരിഗണിക്കുക. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കും. കിറ്റ് വേണ്ടത്താവര്‍ക്ക് എസ്എംഎസ് സംവിധാനം വഴി അറിയിക്കാം