ആവശ്യവസ്തുക്കളില്ല, സംഭാവനകളുമില്ല; അടച്ചു പൂട്ടേണ്ട അവസ്ഥയിൽ അടുക്കളകൾ

കൊച്ചിയിലെ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. സാമ്പത്തിക പ്രശ്നംമൂലം അവശ്യവസ്തുക്കള്‍ സംഭരിക്കാനാകുന്നില്ല. സംഭാവനകളും ലഭിക്കാത്തതിനാല്‍ അടുക്കളകള്‍ പൂട്ടേണ്ട സ്ഥിതിയാണ്.

വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നിയിലെ സമൂഹ അടുക്കളയില്‍ ഉച്ചഭക്ഷണത്തിരക്കാണ്. ഇലയിട്ട് ചോറും കറികളും വിളമ്പി പായ്ക്ക് ചെയ്യുകയാണ് വളണ്ടിയര്‍മാര്‍. പൊതി എണ്ണിത്തിട്ടപ്പെടുത്തി കൂട്ടിവയ്ക്കുന്നു വേറെ ചിലര്‍. പതിമൂന്ന് ഡിവിഷനുകളിലായി എഴുന്നൂറ്റിയെണ്‍പതുപേര്‍ക്കുള്ള ഭക്ഷണമാണ് പൊന്നുരുന്നിയില്‍ തയാറാക്കുന്നത്. അഗതികളും, കിടപ്പുരോഗികളും, അതിഥി തൊഴിലാളികളുമടക്കമുള്ള ഇത്രയുംപേര്‍ക്ക് സൗജന്യമായി വളണ്ടിയര്‍മാര്‍ ഭക്ഷണം എത്തിച്ചു നല്‍കും. സംഭാവനകൊണ്ടാണ് ദൈനംദിന ചെലവ് നടത്തുന്നത്. ലോക്ഡൗണ്‍മൂലം സ്പോണ്‍സര്‍മാരെ കണ്ടെത്താനാകാതെ വന്നതോടെ അടുക്കള പൂട്ടേണ്ട സ്ഥിതിയാണ്.

കൊച്ചി നഗരസഭാ പരിധിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏഴ് സമൂഹ അടുക്കളകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ണമായും സൗജന്യ ഭക്ഷണം നല്‍കുന്നത്. ബാക്കിയുള്ളവയുടെ നടത്തിപ്പ് കുടുംബശ്രീയാണ്