പ്രതിസന്ധി തീരും വരെ എനിക്ക് 30,000 രൂപ ശമ്പളം മതി; പുതിയ ചലഞ്ചുമായി പി.സി ജോർജ്

കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് വ്യക്തമാക്കി പി.സി ജോർജ് എംഎൽഎ. ഇൗ മാസത്തെ ശമ്പളം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പി.സി ജോർജ് പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ച് മുന്നോട്ടുവച്ചത്.

കേരളത്തിൽ ജീവിക്കാൻ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണ്. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയലൂടെ കടന്നുപോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണം. ആരോഗ്യവകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണം. മുപ്പതിനായിരം രൂപയിൽ കൂടുതൽ ഒരാൾക്കും കൊടുക്കരുത്. പെൻഷനും 25,000 രൂപയാക്കി ചുരുക്കണം.’ പി.സി ജോർജ് പറഞ്ഞു.