കരൾ പകുത്തുനൽകാൻ ഉമ്മ തയാർ; പക്ഷേ േവണം 25 ലക്ഷം; കനിവ് തേടി മിൻഹാ

കണ്ണീരോടെ ഇൗ കുടുംബം മലയാളിക്ക് മുന്നിൽ കൈ നീട്ടുകയാണ്. മകളുടെ ജീവൻ രക്ഷിക്കാനുള്ള പണത്തിനായി. സമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് 20കാരിയുടെ ദുരവസ്ഥ വ്യക്തമാക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരളിന്റെ പ്രവർത്തനം 85 ശതമാനവും നിലച്ച് ജീവനുവേണ്ടി മല്ലിടുകയാണ് മിൻഹാ.

പെൺകുട്ടിയുടെ ഉമ്മ കരൾ പകുത്ത് നൽകാൻ തയാറാണെങ്കിലും ചികിൽസയ്ക്ക് ആവശ്യമായ 25 ലക്ഷം രൂപ കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് സഹായം ചോദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. വിഡിയോ കാണാം.