പെര്‍മിറ്റില്ലാത്ത ഇലക്ട്രിക് ഓട്ടോയുടെ പേരിൽ തർക്കം‍; പ്രതിസന്ധിയിലായി തൊഴിലാളികൾ

നഗര പെര്‍മിറ്റില്ലാതെ ഇലക്ട്രിക് ഓട്ടോകള്‍ സ്റ്റാന്‍ഡിലിട്ട് ഓടാന്‍ അനുവദിക്കരുതെന്ന പരമ്പരാഗത തൊഴിലാളികളുടെ ആവശ്യമാണ് ഇലക്ട്രിക് ഓട്ടോകളുടെ യാത്ര തടസപ്പെടുത്തുന്നത്. തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ക്കും ഇലക്ട്രിക് ഓട്ടോകളുടെ വരവ് കാരണമായി. 

നന്മയുള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളെന്ന് കാലം തെളിയിച്ചതാണ്. ഈ സല്‍പേരിന് തന്നെ ദോഷം വരുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എന്നാല്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് എതിരല്ലെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. പെര്‍മിറ്റല്ലാതെ തോന്നുംപടി സര്‍വീസ് നടത്തുന്നത് എല്ലാവരുടെയും വരുമാനത്തെ ബാധിക്കും. നിലവിലുള്ള ഓട്ടോകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാനുള്ള സാവകാശം വേണമെന്നും ആവശ്യമുണ്ട്.

തൊഴിലാളികളുടെ തര്‍ക്കത്തില്‍ ഫലപ്രദമായി ഇടപെടാന്‍ അധികൃതര്‍ക്കും സാധിച്ചിട്ടില്ല.