വള്ളിക്കുടിലിന്റെ തണുപ്പാസ്വദിച്ചൊരു യാത്ര; ചൂടിനെ തോൽപിച്ച് ഓട്ടോഡ്രൈവർ

പൊള്ളുന്ന ചൂടില്‍ യാത്രക്കാര്‍ ഒാട്ടോ യാത്ര ഉപേക്ഷിച്ചതോടെ ജീവിതോപാധി നഷ്ടമാകും എന്ന് വന്നതോടെ പുത്തന്‍ ആശയം കണ്ടെത്തിയ ഒരു ഒാട്ടോ ഡ്രൈവറെ പരിചയപ്പെടാം. 30 വര്‍ഷമായി ഡല്‍ഹിയില്‍ ഒാട്ടോ ഒാടിക്കുന്ന മഹേന്ദ്ര കുമാറാണ് തന്റെ ഒാട്ടോക്ക് പുത്തൽ പരിവേഷം നൽകിയത്.

അനിയന്ത്രിതമായ ഗതാക്കുരുക്കിൽ വലയാതെ വേഗത്തിലും എളുപ്പത്തിലും യാത്രചെയ്യാൻ ഒാട്ടോ ആണ് സാധാരണക്കാരുടെ ചോയ്സ്. ....മേലെയാണ് ഡല്‍ഹിയുടെ ചൂടിൽ ഒാട്ടോയ്ക്ക് ആവശ്യക്കാർ കുറഞ്ഞതോടെ ഒാട്ടോറിക്ഷാ തൊഴിലാളികൾ പ്രതിസന്ധിയിലായി. പക്ഷെ ചൂട് കുറയ്ക്കാൻ മാർഗം കണ്ടെത്തൽ പലർക്കും വെല്ലുവിളിയായിരുന്നു. പക്ഷെ അങ്ങനെ തോറഅറ് പിൻമാറാൻ മഹേന്ദ്ര കുമാർ എന്ന ഒാട്ടോക്കാരൻ തയ്യാറായിരുന്നില്ല. നന്നായി തലപുകച്ച് കുമാർ ഒരു മാർഗം കണ്ടുപിടിച്ചു. അതാണ് ഈ കാണുന്നത്.

ഒാട്ടോയ്ക്ക് മുകളിൽ ഒരു ഷീറ്റ് വിരിച്ച് അതിൽ മണ്ണുപാകി 25 ഇനം ചെടികൾ വെച്ചുപിടിപ്പിച്ചു. അതിൽ പൂക്കളുണ്ടാവുന്ന ചെടികളുണ്ട്, മാവും ഗോതമ്പും ചോളവും ഉണ്ട്. ഇടയ്ക്കിടയ്ക്കായി പടർപ്പ് പുല്ലുമുണ്ട്. പച്ചപ്പ് നൽകുന്ന തണുപ്പിന് പുറമെ ഒാട്ടോക്കുള്ളിൽ ഒരു ഫാനും കൂളറും ഫിറ്റ് ചെയ്തു. എന്നുവെച്ചാൽ കുമാറിന്റെ ഒാട്ടോ സവാരിയെന്നാൽ വള്ളിക്കുടിലിന്റെ തണുപ്പാസ്വദിച്ചുള്ള കറക്കം. അതാണ്. ഇത്രയും ചെടികൾ പരിപാലിക്കാൻ സമയമൊരുപാട് വേണ്ടെ എന്ന ചോദിച്ചാൽ കുമാറിന്റെ ഉത്തരം കൂൾ ആണ്

ഹരിതാഭയാർന്ന ഈ സവാരിക്ക് കൂലി കൂടുതലൊന്നുമില്ല. എന്നാലോ കുമാറിന് ലാഭത്തോട് ലാഭം. സവാരി കഴിഞ്ഞാൽ പിന്നെ ഫോട്ടോ സെഷനാണ്. സെൽഫികൾ തീരുമ്പോഴേക്കും സംഭാവനകൾ കൂമ്പാരമാവും. അടുത്ത ഒാട്ടം റെഡി. തന്റെ െഎഡിയക്ക് പിൻതുടർച്ചക്കാരുണ്ടാവണമെന്നതാണ് മഹേന്ദ്ര കുമാറിന്റെ ഏറഅറവും വലിയ ആഗ്രഹം