ഇന്ധനവില താങ്ങാനാവാതെ ഓട്ടോ-ടാക്സി തൊഴിലാളികൾ; ദുരിതം താണ്ടാൻ എത്ര ഓടണം?

പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പകച്ച് ഒാട്ടോ . ടാക്സി തൊഴിലാളികള്‍. ലോക്ഡൗണില്‍ തകര്‍ന്ന ജീവിതം തിരിച്ചുപിടിക്കാനുളള ശ്രമിത്തിനിടെ ഈ വില വര്‍ധന ഇവരുടെ ജീവിതം ഇരട്ടി ദുരിതത്തിലാക്കുകയാണ്. 

കോഴിക്കോട് റയില്‍വേ സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാന്‍ഡിലെ ഡ്രൈവറാണ് സിറാജ്. ഏത് സമയത്തും തിരക്കനുഭവപ്പെട്ട ഇടം. നിലവില്‍ മൂന്നോ നാലോ ടാക്സികള്‍ മാത്രം . നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയപ്പോള്‍ ഒാട്ടം കിട്ടുന്നില്ല. ഒാട്ടം കിട്ടിയാല്‍ തന്നെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ജീവിതം പതറിപ്പോകുന്നു. ഇതേ അവസ്ഥ തന്നെയാണ് ഒാട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും. രാവിലെ മുതല്‍ യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പാണ് . യാത്രക്കാര്‍ വന്നാലും  പെട്രോള്‍ വില കാരണം  മിച്ചം പിടിക്കാന്‍ ഒന്നുമില്ല.  ഉയര്‍ന്നു വരുന്ന ഇന്ധന വില താങ്ങാനാവാതെ കല്‍പ്പണിയും മറ്റും തേടിപോയവരുണ്ട്. പക്ഷെ വര്‍ഷങ്ങളായി ഒാട്ടോ-‍‍ടാക്സി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക്  മറ്റ് ജോലികള്‍ തേടിപോകാനും കഴിയുന്നില്ല.