മദ്യപിച്ച് ലക്കുകെട്ടു; മുന്നറിയിപ്പ് അവഗണിച്ച് ഓട്ടോ ഓടിച്ച് ഡ്രൈവർ; വിഡിയോ

മദ്യപിച്ച് കാല് നിലത്തുറയ്ക്കാത്ത അവസ്ഥയില്‍ നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഓട്ടോ ഓടിച്ച് പോയ ഡ്രൈവറെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും തെരയുന്നു. പാലക്കാട് ഒലവക്കോട് സായി ജംങ്ഷനില്‍ കഴിഞ്ഞദിവസമുണ്ടായ സംഭവമെന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാസ്കില്ലാതെ കടയുടെ സമീപം അസഭ്യം പറഞ്ഞ് ഡ്രൈവര്‍ നില്‍ക്കുന്നതും അഴിഞ്ഞ മുണ്ട് തിരിച്ചുടുക്കാന്‍ ഇയാള്‍ പ്രയാസപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ആളുകളുടെ സഹായത്തോടെയാണ് വാഹനത്തില്‍ കയറിയത്. വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അവഗണിച്ച് വാഹനമോടിച്ച് നീങ്ങുകയായിരുന്നു. KL 9 AG 8211 എന്ന ഓട്ടോയുെട ഉടമയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.