ജ്വല്ലറി ഉടമ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മൽസരിച്ചു; അവിടെയും സ്വർണം കൂടെ പോന്നു

ജ്വല്ലറി ഉടമ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചപ്പോള്‍ അവിടെയും സ്വര്‍ണം കൂടെപ്പോന്നു. തൃശൂര്‍ പാലയ്ക്കല്‍ സ്വദേശിയായ പി.ആര്‍.നവീനാണ് ഇരുപത്തിയഞ്ചു മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്വര്‍ണ വില്‍പനക്കാരന്‍. 

തൃശൂരിലെ അറിയപ്പെടുന്ന സ്വര്‍ണാഭരണ വില്‍പനക്കാരനാണ് പി.ആര്‍.നവീന്‍. പേള്‍ ജ്വല്ലറിയുടെ ഉടമ. ഷൂട്ടിങ്ങിനോട് പ്രിയം തോന്നി പത്തു വര്‍ഷം മുമ്പാണ് റേഞ്ചില്‍ എത്തിയത്. പിന്നെ, ഷൂട്ടിങ്ങിലെ കഴിവ് രാകിമിനുക്കി പരിശീലകര്‍ പുറത്തെടുത്തു. ഇരുപത്തിയഞ്ചു മീറ്റര്‍ സെന്റര്‍ ഫയര്‍ വിഭാഗത്തിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിങ് പരിശീലനത്തിന് രാജ്യാന്തരതലത്തില്‍ ലൈസന്‍സുള്ള അപൂര്‍വം മലയാളികളില്‍ ഒരാളാണ് നവീന്‍. തൃശൂരിലെ പേള്‍ ജ്വല്ലറി ഉടമ കൂടിയാണ്. ഷൂട്ടിങ് പരിശീലിക്കാന്‍ ഇപ്പോള്‍തന്നെ ഒട്ടേറെ നവീനെ തേടിയെത്തുന്നു. തൃശൂരും പാലക്കാടും കൊച്ചിയും പരിശീലനം നടത്തുന്നുണ്ട് ഈ നാല്‍പതുകാരന്‍. 

ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ആറു വിഭാഗങ്ങളിലാണ് നവീന്‍ മല്‍സരിച്ചത്.