ഗിന്നസിൽ കയറിയ കേക്ക് ഉണ്ടാക്കിയ പൊല്ലാപ്പ്; പന്തല് തട്ടി അപകടങ്ങൾ

‌കേക്ക് ഉണ്ടാക്കി; ഗിന്നസുകാർ കണക്കെടുത്തു പോയി. നാട്ടുകാർ കേക്കും കൊണ്ടുപോയി. പക്ഷേ, കേക്ക് നിർമാണത്തിനായി കൊണ്ടിട്ട താൽക്കാലിക സംവിധാനങ്ങൾ റോഡിൽ നിന്നു കൊണ്ടുപോകാൻ വൈകിയതിനാൽ വാഹനയാത്രക്കാ‍ർ അപകടത്തിൽപ്പെട്ടു. രാമനിലയത്തിനു ചുറ്റും മേശയിട്ടും ചിലയിടങ്ങളിൽ താൽക്കാലിക പന്തലൊരുക്കിയുമാണു കഴിഞ്ഞ ദിവസം വൈകിട്ട് കേക്ക് നിർമിച്ചത്. 

ഇന്നലെ രാവിലെയാണ് ബൈക്ക് യാത്രക്കാർ ജവാഹർ ബാലഭവനു സമീപമുള്ള പന്തലിന്റെ കാലിൽ തട്ടി വീണത്. മുളങ്കുന്നത്തുകാവ് കണ്ണനായ്ക്കൽ ഫ്രാൻസിസിനെ (62) തോളെല്ല് പൊട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് 2 ബൈക്ക് യാത്രികരും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.  രാവിലെ 11 മണിയോടെയാണു മേശയും പന്തലും അഴിച്ചെടുത്തത്.