പൊടിപാറിയ ഗ്രൗണ്ട് സീറോയിൽ നിന്ന് മനോരമ ന്യൂസ്; കേരളം തരിച്ചിരുന്ന പകൽ

ആശങ്കകള്‍ക്കപ്പുറം ആശ്വാസം പകര്‍ന്ന് മരട് ഫ്ളാറ്റ് പൊളിക്കലിന്റെ ആദ്യദിനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് നാളത്തെ ഫ്ളാറ്റ് പൊളിക്കല്‍ നടപടികളിലേക്ക് അധികൃതര്‍ കടക്കുന്നത്. ആദ്യദിനത്തെ ദൃശ്യങ്ങള്‍ രാവിലെ ആറുമുതല്‍ സര്‍വസന്നാഹങ്ങളോടുംകൂടിയാണ് മനോരമ ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.

പുലര്‍വെട്ടം വീണതിന് മുന്‍പെ സജീവമായ മനോരമ ന്യൂസിന്റെ കണ്ണുകള്‍ പുലര്‍േവളയിലൂെട സജീവമായി. കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഫ്ളാറ്റിന് മുകളിലെ താല്‍ക്കാലിക സ്റ്റുഡിയോയില്‍നിന്ന അവതാരകര്‍ക്കും കാഴ്ചയ്ക്കപ്പുറമുള്ള കാര്യങ്ങളെത്തിച്ച് റിപ്പോര്‍ട്ടര്‍മാര്‍ക്കുമൊപ്പം ന്യൂസ് ഡസ്കും സജീവമായ മണിക്കൂറുകള്‍. 

മിഴിവുറ്റ ദൃശ്യങ്ങള്‍ക്കപ്പുറം ഗ്രാഫിക്സിന്റെയും ഒാഗ്്്മെന്റഡ് റിയാലിറ്റിയിലൂടെയും അകമ്പടിയില്‍ ഫ്ളാറ്റ് പൊളിക്കലിന്റെ ചെറുവിവരങ്ങള്‍പ്പോലും അക്കമിട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മുന്നറിയിപ്പ് സൈറന്‍ മുഴങ്ങിയതിന് പിന്നാലെ ഇതുവരെ കാണാത്ത ദൃശ്യങ്ങളും കേള്‍ക്കാത്ത ശബ്ദവും പ്രകമ്പനംകൊള്ളിച്ച നിമിഷങ്ങള്‍.

നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിന് പുറത്തുനിന്ന് മനോരമ ന്യൂസിന്റെ ക്യാമറകളും ഹെലിക്യാമും അടക്കം കയ്യടക്കത്തോടെ പകര്‍ത്തിയെടുത്ത ദൃശ്യങ്ങള്‍. പൊടിപാറിയ ഗ്രൗണ്ട് സീറോയില്‍നിന്നായിരുന്നു പിന്നീടുള്ള ഒാരോ ദൃശ്യങ്ങളും വാര്‍ത്തയും. ഒരു രാത്രിക്കപ്പുറം ഇതേ വിധിയേറ്റുവാങ്ങാന്‍ നിമിഷങ്ങളെണ്ണുന്ന രണ്ട് ഫ്ളാറ്റുകള്‍കൂടിയുണ്ട് മരടില്‍. നാളത്തെ വിധിദിനം പ്രേക്ഷകരിലേക്ക് സര്‍വസജ്ജരായി ഞങ്ങള്‍ വീണ്ടുമുണ്ടാകും.