മൂന്നാര്‍ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

മൂന്നാര്‍ മാര്‍ക്കറ്റില്‍ വാഹനങ്ങള്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണന്‍. നടപ്പാതയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. 

മൂന്നാര്‍ ടൗണിലെ  നടപ്പാതകളിലുള്ള    കച്ചവടങ്ങളും, വാഹന പാര്‍ക്കിങും  നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണന്‍ നടപടികള്‍ ആരംഭിച്ചത്. മൂന്നാര്‍ മാര്‍ക്കറ്റിലും സമീപത്തും നടപ്പാത കൈയ്യേറി അനധികൃതകമായി കച്ചവടം നടത്തുന്നത് നിരോധിക്കാന്‍  മൂന്നാര്‍ പൊലീസിനും പഞ്ചായത്തിനും നിര്‍ദേശം നല്‍കി.  സബ് കലക്ടറും, മൂന്നാര്‍  ഡി.വൈ.എസ്.പിയും നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.

മുന്നാർ ബ്യൂട്ടിഫിക്കെഷനോട് അനുബന്ധിച്ചാണ് പദ്ധതി. മുന്നാറിൽ എത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും  കാൽനടയായി മുന്നാർ ടൗണിലും മാർക്കറ്റിലുമെല്ലാം സന്ദര്‍ശിച്ച് സാധനങ്ങൾ വാങ്ങി  മടങ്ങാം.