വിഷംതളിച്ച് വാഴക്കൃഷി; ‌വഴികാട്ടാൻ കുട്ടികൾ; മാതൃകയാകുന്ന നാടന്‍ ജൈവവാഴ കൃഷി

നാടന്‍ വാഴ ഇനങ്ങള്‍ ജൈവകൃഷി ചെയ്ത് വയനാട്മാനന്തവാടിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. വിഷാംശങ്ങളടിച്ച പഴക്കുലകളുടെ ഉപയോഗം ഒഴിവാക്കുക എന്ന സന്ദേശവുമായി വള്ളിയൂര്‍ക്കാവ് നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൃഷിയിലേക്കിറങ്ങിയത്.

ഇതരസംസ്ഥാനങ്ങളില്‍ മാത്രമല്ല വയനാട്ടിലും ശരീരത്തിന് ഹാനികരമായ വിഷമടിച്ച വാഴക്കൃഷി സജീവമാണ്. ഇത്തരം പഴക്കുലകളാണ് നമ്മള്‍ പലപ്പോഴും ഉപയോഗിക്കുന്നത്. ഇതിന് ബദല്‍ തേടുകയാണ് കുട്ടികള്‍. അന്യം നിന്നു കൊണ്ടിരിക്കുന്ന നാടന്‍ വാഴയിനങ്ങളാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. പുവന്‍,കദളി.ചെങ്കദളി,അമ്പല കദളി തുടങ്ങിയവയ്‌ക്കൊപ്പം വയനാടിന്റെ തനത് ഇനമായ മണ്ണന്‍ വാഴയും പാടത്തുണ്ട്. നടാനാവശ്യമായ വാഴക്കന്നുകള്‍ സമീപ പ്രദേശങ്ങളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നു.

സ്‌കൂള്‍ കാര്‍ഷിക ക്ലബും പിടിഎയും ചേര്‍ന്നാണ് കൃഷി.

കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാലയത്തില്‍ ജൈവ പച്ചക്കറികൃഷി സജീവമാണ്. തക്കാളി,പച്ച മുളക്, കാബേജ് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കാര്‍ഷിക ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃഷി പരിചരിക്കാനുള്ള ചുമതല