ജീവന്റെ വിലയുമായി 112; പാമ്പുകടിച്ചാൽ വിളിപ്പുറത്ത് സഹായം; പൊലിസിന്റെ വൈറൽ വിഡിയോ

പാമ്പുകടിയേറ്റാല്‍ ഇനി വിളിപ്പാടകലെ സഹായവാഗ്ദാനവുമായി കേരള പൊലീസ്. 112 എന്ന ടോള്‍ ഫ്രീ നമ്പറിന്റെ പുതിയ സാധ്യത അവതരിപ്പിക്കുന്നത് പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ്.

ബത്തേരിയിലെ വേദനിപ്പിക്കുന്ന ഒാര്‍മകളില്‍നിന്നാണ് പൊലീസ് ജനമൈത്രിയുടെ പുതിയ സാധ്യതകളിലേക്ക് കടക്കുന്നത്. അത് ജനങ്ങളിലേക്കെത്തിക്കാന്‍ പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലൊരുക്കിയ വീഡിയോ ഇതിനകം വൈറലാണ്. 

112 എന്ന ടോള്‍ഫ്രീ നമ്പറിന് ജീവന്റെ വിലയുണ്ടെന്ന് ഒാര്‍ക്കുക. ഒരു വിളിപ്പുറത്ത് കൂടെയുണ്ടെന്ന് ഒാര്‍മിപ്പിക്കുന്നത് പൊലീസ്തന്നെയാണ്. ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ