സുരേഷ് പിള്ള തിരക്കിലാണ്; കോലിപ്പടയെ കാത്തിരിക്കുന്നത് രുചിയൂറും വിഭവങ്ങൾ

രണ്ടാം ട്വന്റി–20 മൽസരത്തിനായി തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ –വിൻഡീസ് ടീമുകളെ സ്വീകരിക്കാൻ തയാറായി കോവളം. കേരള വിഭവങ്ങളാണ് ഇരു ടീമുകൾക്കുമായി തയാറാക്കുന്നതെന്ന ടീമുകൾക്ക് ആതിഥേയത്വം വഹിക്കുന്ന കോവളം റാവീസിലെ ചീഫ് ഷെഫ് സുരേഷ് പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. മൽസരം ദിവസം ബിസിസിഐ നിർദേശിക്കുന്ന ഡയറ്റ് ഭക്ഷണമാണ് താരങ്ങൾ കഴിക്കുക

ഇന്ത്യൻ ടീമിനും വിൻഡീസ് ടീമിനുള്ള ഭക്ഷണം തയാറാകുന്ന പ്രധാന അടുക്കളയാണിത്. ഷെഫ് സുരേഷ് പിള്ള വിവിധ ഭക്ഷണങ്ങൾ തയാറാക്കുന്ന തിരക്കിലും 

സഞ്ജു സാംസൺ ടീമിനൊപ്പം ഉണ്ടെന്നതെന്ന് തിരുവനന്തപുരത്തിന്  പ്രത്യേകം സന്തോഷം നൽകുന്നു. പല വലിപ്പത്തിലും സൗകര്യത്തിലുമുള്ള മുറികള്‍ ഓരോ താരങ്ങൾക്കുമായി തയാറാണ്. മുറികൾക്കുള്ളിൽ നിന്നാൽ കടൽകാഴ്ചകൾ ആവോളം ആസ്വദിക്കാം .