അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോവളം ബീച്ച്

ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന കോവളം ബീച്ചില്‍ ആവശ്യത്തിന് ശുചിമുറി സൗകര്യങ്ങളില്ല. വിദേശികളുള്‍പ്പടെയുള്ളവര്‍ സമീപത്തെ വമ്പന്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത്.  കടല്‍ വെള്ളത്തില്‍നിന്ന്  കയറി നല്ല വെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യങ്ങളും കോവളം ബീച്ചിലില്ല.

    

കടലിനെ ചുംബിച്ച് കടല്‍ക്കാറ്റേറ്റ് കിടക്കുന്ന കോവളം ബീച്ചിലേക്ക് പ്രതിവര്‍ഷം ഒഴുകിയെത്തുന്നത് വിദേശികളുള്‍പ്പടെ ലക്ഷക്കണക്കിനാളുകളാണ്. സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ വരുമാനം. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളും ശുചിമുറികളുമില്ലാതെ ഇവിടെയെത്തുന്നവര്‍ വലയുകയാണ്.

വിദേശികള്‍ പൊതു ശുചിമുറികളെ ആശ്രയിക്കാറില്ല. ബീച്ചിനോടു ചേര്‍ന്നുള്ള സ്വകാര്യഹോട്ടലുകളിലെ ശുചിമുറികള്‍ക്കും വൃത്തിയില്ലെന്നാണ് അവരുടെ പരാതി.  

 .

ആണുങ്ങള്‍ക്ക് ശുചിമുറിയില്ലെങ്കിലും പിടിച്ചു നില്‍ക്കാം എന്നാല്‍ ഇത് ഏറെയും വലക്കുന്നത് സ്ത്രീകളെയാണ്

 ലോകവിനോദസഞ്ചാര ഭൂപടത്തില്‍ നിന്ന് കോവളം മാഞ്ഞുപോകാതിരിക്കാന്‍ ടൂറിസം വകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാണ്.