എല്ലിന്‍റെ മജ്ജയിൽ അർബുദം; സുന്മനസ്സുകൾ കനിയണം ഈ വീട്ടമ്മയുടെ കണ്ണീരൊപ്പാൻ

നിര്‍ധന കുടുംബാംഗമായ വീട്ടമ്മ അര്‍ബുദ രോഗത്തിനു ചികില്‍സിക്കാന്‍ പണമില്ലാതെ വലയുന്നു. പോഷകാഹാരം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അതിനും വഴിയില്ല. തൃശൂര്‍ മുരിങ്ങൂര്‍ റയില്‍വേ ഗേറ്റിനു സമീപത്തെ വാടകവീട്ടിലാണ് താമസം.  

അന്‍പത്തൊന്‍പതുകാരിയായ രുഗ്മിണി രാധാകൃഷ്ണന്‍ അര്‍ബുദ രോഗത്തിനു ചികില്‍സിക്കാന്‍ പണമില്ലാതെ വഴിനീളെ യാചിക്കുകയാണ്. ഭര്‍ത്താവും രണ്ടു പെണ്‍മക്കളും മകനും അടങ്ങുന്നതാണ് കുടുംബം. കെ.എസ്.ആര്‍.ടി.സി. എംപാനല്‍ ജീവനക്കാരനായിരുന്ന മകന് ജോലി പോയതോടെ വരുമാനമില്ല. ഭര്‍ത്താവിനും വരുമാനമില്ല. മകള്‍ക്കൊപ്പം വാടക വീട്ടില്‍ മാറിമാറി കഴിയുകയാണ്. എല്ലിന്‍റെ മജ്ജയിലാണ് അര്‍ബുദം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ വേണം. ചികില്‍സയ്ക്കു പോയിട്ട് പോഷകാഹാരം കഴിക്കാന്‍ പോലും സാഹചര്യമില്ല. മരുന്നിനൊപ്പം പോഷകാഹാരം കൂടി ചെന്നാല്‍ മാത്രമേ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയൂ. 

നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് കുടുംബം കഴിയുന്നത്. കൊരട്ടി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പിരിച്ചുനല്‍കുന്ന തുകയില്ലെങ്കില്‍ മരുന്നും വാങ്ങാന്‍ കഴിയില്ല. ചികില്‍സ വേണം. കയറി കിടക്കാന്‍ കിടപ്പാടം വേണം. സന്‍മനസുള്ളവര്‍ കനിഞ്ഞാല്‍ മാത്രമേ ഈ വീട്ടമ്മയുടെ കണ്ണീരൊപ്പാന്‍ കഴിയൂ. 

രുഗ്മിണി രാധാകൃഷ്ണന്‍

എസ്.ബി.ഐ., കുറ്റിച്ചിറ ശാഖ

അക്കൗണ്ട് നമ്പര്‍. . 33330774394

SBIN0008483