മുന്നറിയിപ്പ് ബോര്‍ഡ് പോലും ഇല്ല; തറക്കല്ലിടലില്‍ മാത്രം ഒതുങ്ങി ഓലിയരിവ് വെള്ളച്ചാട്ട വികസനം

തറക്കല്ലിടലില്‍ മാത്രം ഒതുങ്ങി കൊല്ലം ഓലിയരിവ് വെള്ളച്ചാട്ട വികസനം. അപകടങ്ങള്‍ പതിവായിട്ടും പ്രഖ്യാപിച്ച  അരക്കോടി രൂപയില്‍ നിന്നു ഒരു രൂപ പോലും നിര്‍മാണ ജോലികള്‍ക്ക് ചെലവാക്കിയിട്ടില്ല.

ഈ ഫലകം ഇവിടെ സ്ഥാപിച്ചിട്ട് ഒന്നര വര്‍ഷമാകുന്നു. വനംമന്ത്രിയുടെ നിയമസഭ മണ്ഡലത്തിലെ വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മാണം വകുപ്പ്മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും ഓലിയരിവ് വെള്ളച്ചാട്ടത്തില്‍ സ്ഥാപിച്ചിട്ടില്ല.

ഏരൂര്‍ പഞ്ചായത്തിലാണ് ഓലിയരിവ് വെള്ളച്ചാട്ടം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു വെള്ളച്ചാട്ടം. സഞ്ചാരികള്‍ കൂടിയതോടെ സര്‍ക്കാര്‍ ഏറ്റെടുത്തു. വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വികസനം പ്രഖ്യാപനത്തില്‍ ഒതുങ്ങി.

വെള്ളച്ചാട്ടത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ എങ്കിലും സ്ഥപ‍ാപിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രിക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.