മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് എന്‍ജിന് സമാനമായ അവശിഷ്ടം; പരിശോധന തുടരുന്നു

ആഴക്കടലിലെ മല്‍സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റെയോ ബോട്ടിന്റെയോ എന്‍ജിന് സമാനമായ അവശിഷ്ടം. മുനമ്പത്തുനിന്ന് പോയ മല്‍സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞപ്പോളാണ് അവശിഷ്ടങ്ങള്‍ കുടുങ്ങിയത്.

മുനമ്പത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീനിനായി വലയെറിഞ്ഞവര്‍ക്ക് ലഭിച്ചതാണ് ഇത്. വല വലിച്ചുകയറ്റിയപ്പോള്‍ പതിവില്‍ കൂടുതല്‍ ഭാരം അനുഭവപ്പെട്ടു ഏതോ വമ്പന്‍ മല്‍സ്യം കുടുങ്ങിയെന്നാണ് വിചാരിച്ചത്.   

വല കീറിയതിനാല്‍ മല്‍സ്യബന്ധനം തുടരാന്‍ സാധിച്ചില്ല. എന്‍ജിന്‍ കരയിലെത്തിച്ച ഉടന്‍ ബോട്ടുടമ സുഭാഷ് പൊലീസിനെ വിവരമറിയിച്ചു. വിമാനത്തിന്റേതാണോ ഏതെങ്കിലും ബോട്ടിന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഉദ്യോഗസ്ഥരെത്തി എന്‍ജിന്‍ പരിശോധിച്ചു. എന്‍ജിനിന് മുനമ്പം പൊലീസ് കാവലേര്‍പ്പെടുത്തി...