കേരളത്തിന് എസ്ക്കോർട്ടായി വൈറൽ കുട്ടിപ്പട്ടാളം; നിറകയ്യടി

സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിനായി എസ്ക്കോർട്ട് വന്നത് ഫുട്ബോളിനായി യോഗം ചേർന്ന് വൈറലായി മാറിയ നിലമ്പൂരിലെ കുട്ടിപ്പട്ടാളമാണ്. ഒട്ടേറെ ഫുട്ബോളുകൾ സമ്മാനിച്ചാണ് സംഘാടകർ കുട്ടികളെ യാത്രയാക്കിയത്. ഇന്നലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ ഇവർ കൊച്ചിയിലും എത്തിയിരുന്നു.