പാലായിലെ ബൂത്തുകളിൽ താരസാന്നിധ്യം; വോട്ടവകാശം വിനിയോഗിച്ച് പ്രമുഖർ

പാലാ ഉപതിരഞ്ഞെടുപ്പ് താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മണ്ഡലത്തിലുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖരും സഭാ തലവൻമാരും രാവിലെ തന്നെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 

പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്കൂളിലായിരു നടി മിയ വോട്ട് രേഖപ്പെടുത്താനെത്തിയത്. കാര്യമായ തിരക്ക് ബൂത്തിലില്ലാതിരുന്നതിനാൽ പെട്ടന്ന് തന്നെ വോട്ടുരേഖപ്പെടുത്തി. മൂന്നാമത്തെ വോട്ട് ഇക്കുറി രേഖപ്പെടുത്തിയ മിയ കൊച്ചിയിലെ സിനിമാ ചിത്രീകരണത്തിന് അവധി നൽകിയാണ് എത്തിയത്.

സംവിധായകൻ ഭദ്രൻ പാലാ സെന്റ് തോമസ് ടി.ടി.ഐയിൽ ഒമ്പതരയോടെ  വോട്ടു രേഖപ്പെടുത്തി. ഭൂരിഭാഗം സമയവും ചെന്നൈയിലായിരുന്നതിനാൽ പാലായിൽ അഞ്ചു തവണ മാത്രമേ വോട്ടു ചെയ്യാനായുള്ളെന്നും ഇക്കുറി പാലാ മാറി ചിന്തിക്കുമെന്നും ഭദ്രൻ വ്യക്തമാക്കി. മുണ്ടുപാലം ഗവൺമെൻറ് സ്കൂളിൽ കുടുംബസമേതമെത്തിയാണ് നടൻ ചാലി പാലാ വോട്ടു രേഖപ്പെടുത്തിയത്. എത്രാമത്തെ വോട്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിലും ജയസാധ്യതയെക്കുറിച്ച് പ്രവചിച്ചു