കൗതുകമായി റോഡുകളും തോടുകളും; മറവൻതുരുത്തിലേക്ക് ഒഴുകി സഞ്ചാരികൾ; മാതൃക

സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനുമായി സഹകരിച്ച്  സ്ട്രീറ്റ് ടൂറിസം പ്രൊജക്ട് നടപ്പിലാക്കി വൈക്കം മറവന്‍തുരുത്ത് പഞ്ചായത്ത്. മറവന്‍തുരുത്ത് നിവാസികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ തോടുകളും റോ‍ഡുകളുമാണ് സഞ്ചാരികള്‍ക്ക് കൗതുകമാവുന്നത്.നാട്ടുകാരുടെ നേതൃത്വത്തില്‍ തയാറാക്കിയ ആര്‍ട്ട് സ്ട്രീറ്റും കയാക്കിങ് റൈഡുകളും കാണാന്‍നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.

വൈക്കം മറവന്‍തുരുത്ത് പഞ്ചായത്തിലെത്തിയാല്‍ മതിലുകളുടെ ചുമരുകള്‍ മുതല്‍ തോടുകളും ഇടവഴികളുമെല്ലാം സ‍‍ഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാണ്.മാലിന്യം നിറഞ്ഞ് നശിച്ചുപോകുമായിരുന്ന തോടുകളെ  ദിവസങ്ങള്‍കൊണ്ട് ശുചീകരിച്ച് കയര്‍ഭൂവസ്ത്രം വിരിച്ച് വൃത്തിയാക്കി.മറവന്‍തുരുത്തുകാരുടെ പ്രിയപ്പെട്ട അരിവാള്‍ത്തോട്ടില്‍ കയാക്കിങും,ശിക്കാര വള്ളങ്ങളും സഞ്ചാരികള്‍ക്ക് കൗതുകം പകരും

വീടുകളുടെയും വായനാശാലകളുടെയും ചുമരുകളില്‍ നിറയുന്ന ചിത്രങ്ങള്‍ പറയുന്നത് വൈക്കത്തിന്റെയും മറവന്‍തുരുത്തിന്റെയും ചരിത്രമാണ്. ചിത്രങ്ങള്‍ക്ക് പിന്നിലെ ചരിത്രവും സംസ്കാരവും സഞ്ചാരികള്‍ക്ക് പറഞ്ഞുനല്‍കുന്നതിനായി നാട്ടുകാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട് ഉത്തരവാദിത്വ ടൂറിസത്തിന്റെ പിതാവായ ഹാരള്‍ഡ് ഗോഡ്വിന്‍ മുന്‍പ് വാട്ടര്‍ സ്ട്രീറ്റും ആര്‍ട്ട് സ്ട്രീറ്റും സന്ദര്‍ശിച്ച് മികച്ച അഭിപ്രായം അറിയിച്ചിരുന്നു.പഞ്ചായത്തും ഉത്തരവാദിത്വടൂറിസം മിഷനും സഹകരിച്ച് നടത്തുന്ന പദ്ധതി നാല് വര്‍ഷം കൊണ്ടാണ് പൂര്‍ണതോതിലെത്തുക

kottayam maravanthuruthu tourism project