പണി തീരാതെ വെച്ചൂർ അഞ്ചുമന പാലം; പ്രതിഷേധം

വൈക്കം വെച്ചൂർ റോഡിലെ അഞ്ചുമന പാലം നിർമ്മാണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി .കരാറുകാരന് പണം നൽകാത്തതിനാലാണ് പാലം പണി നടക്കാതെന്നാണ് പഞ്ചായത്തിന്റെ പരാതി. കിഫ്ബി പദ്ധതിയിൽ രണ്ട് വർഷം മുമ്പ് തുടങ്ങിയ പാലം പണിയാണ് കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാത്തത്. 

ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പാലം നിർമാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. രണ്ട് വർഷം കഴിഞ്ഞിട്ടും പാലം തുറന്നില്ലെന്ന് മാത്രമല്ല കരാറുകാരൻ പണി ഉപകരണങ്ങളെല്ലാമെടുത്ത് സ്ഥലം വിടുകയും ചെയ്തു.പാലത്തിന്റെ പേരിൽ ചർച്ചകളും യോഗങ്ങളും മുറക്ക് നടക്കുന്നതല്ലാതെ യാതൊരു പ്രയോജനവും കാണാത്തതോടെയാണ്‌ വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈല കുമാറും കോൺഗ്രസ് പ്രവർത്തകരും ഏകദിനഉപവാസ സമരം നടത്തിയത്.തകർന്ന താൽക്കാലിക ബണ്ടിലൂടെയുള്ള യാത്രാദുരിതം അസ്സഹനീയമായതോടെ സർക്കാരിനും സ്ഥലം MLA സി കെ . ആശക്കെതിരെയും പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

വൈക്കം വെച്ചൂർറോഡ് വീതി കൂട്ടി നിർമ്മിക്കുന്ന കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് അഞ്ചു മനപാലത്തിന്റെ നിർമ്മാണം രണ്ട് വർഷം മുമ്പ് തുടങ്ങിയത്.. എന്നാൽ  12 km ഓളം വരുന്ന റോഡിനായിസ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ മാത്രമാണ് അടുത്തിടെ തുടങ്ങിയത്.പാലം പണി ഏകദേശം പൂർത്തിയാക്കിയശേഷം അപ്രോച്ച് റോഡും കൈവരിയും നിർമ്മിക്കാതെയാണ് കരാറുകാരൻ പോയത്..  രാവിലെ മുതൽ വെകിട്ടു വരെ നടത്തിയ പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് അംഗങ്ങളടക്കം നിരവധിപ്രവർത്തകരും പങ്കെടുത്തു.INTUC പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു