'പാലം പണിയുടെ തടസങ്ങൾക്ക് ബന്ധമില്ല'; ആരോപണത്തിന് മറുപടിഫ്ലക്സ്

വൈക്കം വെച്ചൂരില്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ സ്ഥലം വിട്ടുനല്‍കുന്നില്ലെന്ന ആരോപണത്തിന് മറുപടിയായി വീട്ടുമുറ്റത്ത് ഫ്ലക്സ് സ്ഥാപിച്ച് ഉടമസ്ഥന്‍.സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാത്തതാണ് പണി പൂര്‍ത്തിയാക്കാന്‍ തടസമെന്ന സ്ഥലം എം.എല്‍.എ സി.കെ ആശയുടെ പരാമര്‍ശത്തിന് മറുപടിയായാണ് ബോര്‍ഡ്.കരാര്‍ കാലാവാധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടെങ്കിലും വെച്ചൂര്‍ അഞ്ചുമന പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. 

"അഞ്ചുമന പാലം/റോഡുപണിയുടെ തടസങ്ങള്‍ക്ക് ഈ ഭൂവുടമയ്ക്ക് ബന്ധമില്ല.ഈ വിഷയത്തില്‍ ഒരു പ്രസ്താവന ഫേസ്ബുക്കില്‍ നല്‍കിയിട്ടുണ്ട്."ഒരു കുടുബം നാടിന്റെ ദുരിതപരിഹാരത്തിന് തടസമാവുന്നെന്ന പ്രചാരണം ശക്തമായതോടെയാണ് വീട്ടുടമയായ ജയപ്രദീപ് ഫ്ലക്സ് വെച്ചത്.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപടികള്‍ പാലിക്കാതെയുള്ള  MLA സികെ ആശയുടെ നിരന്തര അഭ്യര്‍ഥനയില്‍ 2020 ജൂണില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അനുവാദം നല്‍കിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.1.1 സെന്റ് സ്ഥലമെന്ന കണക്കും  അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഉറപ്പും കിട്ടിയിരുന്നു.എന്നാല്‍ സ്ഥലമേറ്റെടുപ്പിനായി എത്തിയപ്പോള്‍ കൂടുതല്‍ സ്ഥലം അളന്നെടുത്തതോടെ കുടിവെള്ള കണക്ഷന്‍ നഷ്ടമായി

പല സമ്മര്‍ദങ്ങളുമുണ്ടായെങ്കിലും  മുന്‍ അനുഭവം കണക്കിലെടുത്ത് നേതാക്കളുടെ വാക്കാലുള്ള ഉറപ്പ് വിശ്വസിക്കില്ലെന്ന് കുടുബം പറയുന്നു.നഷ്ടപരിഹാരം കൃത്യസമയത്ത് ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സ്ഥലം വിട്ടുനല്‍കുകയുള്ളെന്നാണ് തീരുമാനം.ഇത് പലവട്ടം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരാരും ഇതിന് തയാറാവുന്നില്ലെന്നാണ് പരാതി