ചെണ്ടമേളം നടത്തി ജനങ്ങളെ ഉണർത്തി, പിന്നാലെ കൂട്ടനടത്തവും ആഘോഷവും

കൊച്ചി മെട്രോയുമായി സഹകരിച്ച് തൈക്കൂടംകാരുടെ ഓണാഘോഷം. പരിസ്ഥിതി സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന ആശയത്തില്‍ ഊന്നി തൈക്കൂടത്തെ പൗരാവലിയാണ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിനൊപ്പം കൂട്ടനടത്തവും സംഘടിപ്പിച്ചു

കൊച്ചി മെട്രോ തൈക്കൂടം വരെ യാത്രതുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോഴും തൈക്കൂടത്തെ നാട്ടുകാര്‍. മെട്രോയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണാഘോഷവും മെട്രോയുടെ സഹകരണത്തോടെ തന്നെ നടത്തിയത്. ആഘോഷത്തിന് പരിസ്ഥിതി സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന ആശയവും ഇവര്‍ തിരഞ്ഞെടുത്തു. 

ചെണ്ടമേളം നടത്തി ജനങ്ങളെ ഉണര്‍ത്തിയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തൈക്കൂടംനിവാസികൂടി ആയ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ അതിരാവിലെ തുടങ്ങിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം ൈതക്കൂടം മെട്രോ സ്റ്റേഷനില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. ഇതിനുശേഷമായിരുന്നു.. അതിരാവിലെയുള്ള നടത്തം. കുട്ടികളും മുതിര്‍ന്നവരും എല്ലാം കൂട്ടനടത്തത്തിന്റെ ഭാഗമായി.. മറ്റ് പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി പൗരാവലി സംഘടിപ്പിക്കുന്നുണ്ട്