പിവി അബ്ദുൽ വഹാബ് എംപിയുടെ വിവാദ പ്രസംഗം; പാർട്ടി നേതൃത്വം പരിശോധിക്കണം

പി.വി. അബ്ദുല്‍ വഹാബ് എം.പി  യു.ഡി.എഫ് നേതാക്കളെ അപമാനിച്ചും സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും സംസാരിച്ചുവെന്ന ആക്ഷേപത്തില്‍ മുസ്്ലിംലീഗ് ഗൗരവത്തോടെ നിലപാടെടുക്കണമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. എന്നാല്‍  പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടായെങ്കില്‍ ഖേദിക്കുന്നതായി പി.വി. അബ്ദുല്‍ വഹാബ് എം.പി. വ്യക്തമാക്കി.

കവളപ്പാറ ദുരത്തില്‍പ്പെട്ടവരടക്കം താമസിക്കുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാംപില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി നടത്തിയ ഈ പ്രസംഗമാണ് വിവാദമായത്. മുസ്്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനേയും യു.ഡി.എഫിനേയും ആക്ഷേപിക്കുംവിധം പ്രസംഗിച്ചുവെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നിലെയാണ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ പ്രസ്താവന. പാര്‍ട്ടിക്ക് അതീതമായ നിലപാടുകളിലേക്ക് പോവുന്നത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ പ്രസംഗത്തെ വളച്ചൊടിച്ചതാണന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടായെങ്കില്‍ ഖേദിക്കുന്നതായും പി.വി. അബ്ദുല്‍ വഹാബ് എം.പി. പ്രസ്താവനയില്‍ പറഞ്ഞു.