പ്രതികളുടെ വാദം അംഗീകരിച്ചു; വധശിക്ഷ ഒഴിവാക്കിയതിന് ഈ കാരണങ്ങൾ

കെവിന്‍ കേസില്‍ പത്തുപ്രതികള്‍ക്കും ഇരട്ട  ജീവപര്യന്തം തടവ്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ്  വിധി. ഓരോ പ്രതിക്കും 40,000 രൂപ വീതം പിഴ ശിക്ഷ നൽകി. പിഴയില്‍ ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷിന് നല്‍കണമെന്ന് കോടതി വിധിച്ചു. ഒന്നരലക്ഷം രൂപ വീതം നീനുവിനും കെവിന്‍റെ കുടുംബത്തിനും നല്‍കണം.

സംസ്ഥാനത്തെ ആദ്യ ദൂരഭിമാന കൊലയിൽ പ്രതികൾക്ക് വധശിക്ഷ നല്‍കാത്തത് പ്രതികളുടെ പ്രായം പ്രായവും ജീവിതസാഹചര്യവും പരിഗണിച്ചാണ്. ഇതിന് മുൻപ് മറ്റുകേസുകളിൽ ഇവർ പ്രതികളായിട്ടില്ല. പ്രതികൾക്ക് തെറ്റ് തിരുത്താൻ അവസരമെന്ന നിലയിലാണ് വധശിക്ഷ ഒഴിവാക്കിയത്.

പ്രതികൾ കുറ്റക്കാരാണന്ന് കോടതി വിധിച്ചപ്പോൾ വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ പ്രതിഭാഗം വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഒൻപ്ത വകുപ്പുകളിലെ ശിക്ഷയും പ്രതികൾ ഒന്നിച്ച് അനുഭിച്ചാൽ മതി. പിഴയിടാക്കിയില്ലെങ്കിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾ ലേലം ചെയ്ത പിഴ തുക കണ്ടെത്താനും കോടതി വിധിച്ചു. നേരത്തെ പ്രതിയായിരുന്ന നിനൂവിന്റെ പിതാവ് ചാക്കോയടക്കം 4 പേരെ പ്രതി പട്ടികയിൽ നിന്നും കോടതി ഒഴിവാക്കിയിരുന്നു.

കോടതിയുടേത് നീതിയുക്തമായ തീരുമാനമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. വധശിക്ഷ ഒഴിവാക്കിയതില്‍ തെറ്റിെല്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ പ്രായവും പശ്ചാത്തലവും കോടതി കണക്കിലെടുത്തിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധി തൃപ്തികരമെന്ന് എസ്പി ഹരിശങ്കര്‍ പ്രതികരിച്ചു. 

എന്നാൽ വിധിയിൽ ത്യപ്തിയില്ലെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. മുഖ്യ പ്രതികളിലൊരാളായ ചാക്കോ ഇപ്പോഴും പുറത്താണ്. വിധിയിൽ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.