പുതിയ അംഗങ്ങൾക്ക് ബിജെപിയുടെ വരവേൽപ്; ന്യൂനപക്ഷ വിരുദ്ധ പ്രതിഛായ മാറ്റാൻ ലക്ഷ്യം

പുതുതായി അംഗത്വമെടുത്ത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കന്മാര്‍ക്ക് ബിജെപിയുെട സ്വീകരണം. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വി.സി അബ്ദുള്‍സലാം, മുസ്ലീംലീഗ് സ്ഥാപകരിലൊരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ താഹ ബാഫഖി ഉള്‍പ്പെടെ ഏഴു പ്രമുഖര്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. 

അംഗത്വക്യാംപയിന്‍ തുടരുന്നതിനിടെ പാര്‍ട്ടിയിലെത്തുന്ന ന്യൂനപക്ഷ നേതാക്കളെ പ്രത്യേകം സ്വീകരിക്കുകയാണ് ബിജെപി, പാര്‍ട്ടിയുടെ ന്യൂനപക്ഷവിരുദ്ധപ്രതിഛായ മാറ്റി സൗഹാര്‍ദം ഊട്ടിയുറപ്പിയ്ക്കാനുള്ള തുടര്‍നീക്കങ്ങളുടെ ഭാഗമാണിത്.നരേന്ദ്രമോദിയോടുള്ള ആരാധനയാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും കാലിക്കറ്റ് യൂണിേവഴ്സിറ്റി മുന്‍ വി.സി അബ്ദുള്‍സലാം പറഞ്ഞു.താഹബാഫഖി തങ്ങള്‍,പ്രൊഫസര്‍ ടികെ ഉമ്മര്‍,ഷമീര്‍ വടകര,ഷെയ്ഖ് ഷാഹിദ്,‍തുടങ്ങിയവര്‍ ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു,