പൈക്കാടൻ മലയില്‍ സോയിൽ പൈപ്പിംഗ്; ആളുകളെ മാറ്റിപ്പാർപ്പിച്ചു; ആശങ്ക

കോഴിക്കോട് പൈക്കാടന്‍മലയില്‍  സോയില്‍ പൈപ്പിംഗ് പ്രതിഭാസം തന്നെയെന്ന് പ്രാഥമിക നിഗമനം. ജില്ലാകലക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘം സ്ഥലത്ത്  നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ,മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

മണ്ണ് സംരക്ഷണം, ജിയോളജി, സി ഡബ്യു ആര്‍ ഡി എം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കുമാരനെല്ലൂർ പൈക്കാടൻമലയിൽ പരിശോധനയ്ക്കെത്തിയത്, ആദ്യദിവസം ഒരിടത്തു മാത്രമാണ് സോയില്‍ പൈപ്പിംഗ് കണ്ടിരുന്നത്,ഇപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് പ്രതിഭാസം വ്യാപിച്ചിട്ടുണ്ട്.ഇത്  ഗുരുതരമാണെന്നാണ് വിദഗ്ധസംഘത്തിന്‍റെ കണ്ടെത്തല്‍.

 മണ്ണ്സംരക്ഷണവിഭാഗം ജില്ലാഓഫീസര്‍ ആയിഷ, തഹസില്‍ദാര്‍ അനിതകുമാരി, സി ഡബ്യു ആര്‍ ഡി എം ശാസ്ത്രഞ്ജന്‍ വി പി ദിനേശന്‍ എന്നിവരാണ് 

പരിശോധനനടത്തിയത് .കൂടുതല്‍ പരിശോധനയ്ക്കായി മണ്ണും മണലും ചെളിയും ശേഖരിച്ചിട്ടുണ്ട്, പൈക്കാടന്‍മലയുടെ താഴെ കൊടിയത്തൂര്‍ വില്ലേജില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. അടുത്ത  ദിവസം തന്നെ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും