കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടി; കുട്ടനാട് ആശങ്കയിൽ

കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട് ആശങ്കയിൽ. ജലനിരപ്പ് വീണ്ടും  ഉയർന്നു. കുടുംബങ്ങൾ പലതും ബന്ധു വീടുകളിലേക്ക് മാറിത്തുടങ്ങി. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം ആയിരത്തി അഞ്ഞൂറായി. പൊതുഗതാഗതത്തെ ബാധിക്കും വിധം റോഡുകളിലും വെള്ളം കയറിതുടങ്ങി