എന്നെ സംഘി ആക്കി; ഇനി സുഡാപ്പിയും ആക്കുവോ?; അന്ന് ഞാൻ ചോദിച്ചു; വിഡിയോ

മഹാപ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ച് കയറ്റിയവരുടെ സംഗമ വേദി കൂടിയായിരുന്നു മനോരമ ന്യൂസ് ന്യൂസ് മേക്കർ 2018 പുരസ്കാരസന്ധ്യ. 150 മൽസ്യത്തൊഴിലാളികൾ വേദിയെ സമ്പന്നമാക്കി. ഒാരോത്തർക്കും പറയാൻ ഒരായിരം അനുഭവ കഥകളുണ്ടായിരുന്നു. നാടിന്റെ  സൈന്യത്തെ ആദരിക്കുന്നത് കാണാൻ പ്രളയബാധിതരായ ഒട്ടേറെ പേരും ന്യൂസ് മേക്കർ വേദിയിലെത്തി. അമ്മയെ രക്ഷിച്ചവരോട് കടപ്പാട് പറയാനാണ് ടിനി ടോം എത്തിയത്. ജീവൻ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ എക്കാലത്തും ഒാർത്തുവയ്ക്കാൻ നല്ലതും മോശവുമായ ഒട്ടേറെ അനുഭവങ്ങളുണ്ടായെന്ന് മൽസ്യത്തൊഴിലാളികൾ തുറന്നു പറയുന്നു. ഇവക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് പ്രവൃത്തിച്ച ദിവസത്തെ രസകരമായ ഒരു അനുഭവമാണ് മേജർ രവിക്ക് പറയാനുണ്ടായിരുന്നത്. വിഡിയോ കാണാം.