കൈമണികളും ചിലങ്കകളും കുലുക്കി അവരെത്തി; പഞ്ഞമാസത്തിന്റെ ദോഷങ്ങളകറ്റാൻ

പഞ്ഞമാസത്തിന്റെ ദോഷങ്ങളകറ്റാൻ ഉത്തരമലബാറിലെ വീടുകളിൽ കർക്കടക തെയ്യങ്ങൾ എത്തി. ഗ്രാമവഴികളിൽ ചിലങ്കകൾ കിലുക്കി നടന്ന് വരുന്ന കുട്ടിത്തെയ്യങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമാണ്. അടിവേടനാണ് കര്‍ക്കടക തെയ്യങ്ങളില്‍ പ്രധാനപ്പെട്ടത്.

മലയ സമുദായത്തിലുള്ളവരും, വണ്ണാന്മാരും, കെട്ടിടയാടുന്ന തെയ്യങ്ങളാണ് വടക്കെ മലബാറിലെ പ്രധാന കർക്കടക തെയ്യങ്ങൾ. ഇതിനൊപ്പം മംഗലാപുരത്ത് നിന്നുള്ള നളിക്കത്തായ സമുദായത്തിൽപ്പെട്ടവരുടെ ഗളിഞ്ചൻ തെയ്യവും എത്തും. ഒരോ സമുദായത്തിലെയും ഇളയ തലമുറയിൽപ്പെട്ടവർ തെയ്യക്കോലമണിയുന്നു. മഹാഭാരത്തിലെ കിരാതചരിതമാണ് ഈ കുട്ടിത്തെയ്യങ്ങളുടെ അടിസ്ഥാനം.

പാശുപതാസ്ത്രം നേടാനുള്ള അർജുനന്റെ തപസും, അർജുനനെ പരീക്ഷിക്കാൻ ശിവൻ വേടനായെത്തി തപസ് മുടക്കുന്നതുമാണ് ആടിവേടനുള്‍പ്പെടെയുള്ള കര്‍ക്കടക തെയ്യങ്ങള്‍ക്കു പിന്നിലെ ഐതിഹ്യം. ശിവസങ്കല്‍പമാണ് അടിവേടന്‍ . ഉടുത്തുകെട്ടലുകളിലും ചമയങ്ങളിലുമെല്ലാം ഇതു നിറഞ്ഞു നില്‍ക്കും. കർക്കടകത്തിന്റെ തുടക്കം മുതല്‍ കുട്ടിത്തെയ്യങ്ങൾ ദേശസഞ്ചാരത്തിനിറങ്ങും. ഒപ്പമുള്ള മുതിര്‍ന്നവര്‍ കിരാതചരിതം തോറ്റം പാട്ടായി ചൊല്ലും. ചെണ്ടയ്ക്കൊപ്പം കൈയ്യിലുള്ള മണിയുടെ താളത്തില്‍ തെയ്യക്കോലങ്ങള്‍ ഉറഞ്ഞു തുള്ളും.

തെയ്യം ആടിക്കഴിഞ്ഞാൽ വീട്ടിലെ മുതിർന്ന സ്ത്രീ തളികയിൽ ഭസ്മം കലക്കിയ വെള്ളവും കത്തിച്ച തിരിയുമായി മുറ്റത്തെത്തും. തളികയും തിരിയും വടക്കോട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് വെള്ളം മുറ്റത്ത് ഒഴിക്കുന്നു. ചടങ്ങ് കഴിയുന്നതോടെ കർക്കടക ദോഷങ്ങളെല്ലാം അകന്ന് പോകും എന്നാണ് വിശ്വാസം. നാടിന്റെ ക്ഷേമത്തിനായി കര്‍ക്കടകം മുപ്പത്തിയൊന്നുവരെ ഉത്തര മലബാറിലെ ഓരോ വീടുകളിലും കൈമണികളും കിലുക്കി ഇവരെത്തും. അധികളും, വ്യാധികളുമകറ്റാന്‍