മലബാറിലും കോണ്‍ഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം; നാശനഷ്ടം

വടക്കന്‍കേരളത്തിലും കോണ്‍ഗ്രസ് ഒാഫീസുകള്‍ക്കുനേരെ വ്യാപക ആക്രമണമുണ്ടായി. കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും പലയിടത്തും സംഘര്‍ഷത്തിലാണ് കലാശിച്ചത്. പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഡി.വൈ.എഫ്.െഎ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. 

പ്രകടനത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫ്ലെകസ് ബോർഡുകളും പ്രവർത്തകർ തകർത്തു കണ്ണൂരില്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒാഫീസ് പുലര്‍ച്ചെ അടിച്ചുതകര്‍ത്തു.ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും തകന്‍ന്നു. കാസർകോട് നീലേശ്വരത്തും പീലിക്കോടും കോൺഗ്രസ് മണ്ഡലം ഓഫീസുകൾതകർത്തു. നീലേശ്വരത്ത് കെ.കരുണാകരന്റെ പ്രതിമയും തകർത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡി.വൈ.െഎ.എഫ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മഹിളകോണ്‍ഗ്രസിന്റ പ്രതിഷേധപരിപാടിയിലേക്ക് ഡി,വൈ.എഫ്.െഎക്കാര്‍ എത്തിയതാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് എത്തിയത്. പിന്നാലെ പൊലീസ് ലാത്തിവീശി 

മലപ്പുറത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോഴിക്കോട് പാലക്കാട് ദേശീയ പാത ഉപരോധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി