ആശയക്കുഴപ്പം വേണ്ട; മലബാറിലെ റെഡ് സോണുകളിൽ കർശന നിയന്ത്രണം

സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയപ്പോള്‍ കര്‍ശന നിയന്ത്രണമാണ് റെഡ് സോണില്‍ ഉള്‍പ്പെട്ട മലബാറിലെ നാലു ജില്ലകളില്‍. ഇവിടങ്ങളിലെ ഹോട്സ്പോട്ടുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റുകളുടെ വിതരണത്തില്‍ ഹോട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ടി.പി  

റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളിലെ ആളുകള്‍ക്ക്  ആശയക്കുഴപ്പം വേണ്ട. ലോക്ക് ഡൗണിലെ നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍ശനമായി ഇവിടെ തുടരുന്നുണ്ട്. കോവിഡ് 19 രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളും രോഗികള്‍ സമ്പര്‍ക്കം പുലര്‍ത്തിയ സ്ഥലങ്ങളുമാണ് ഹോട്ട്സ്പോട്ടില്‍ ഉള്ളത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപാലിറ്റി, അഴിയൂര്‍, എടച്ചേരി ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ഹോട്സ്പോട്ടില്‍ വരുന്നു.ഇവിടങ്ങളില്‍ പൊലിസിന്റെ  പ്രത്യേക സ്ക്വാഡ് തന്നെ പരിശോധ നടത്തുന്നുണ്ട്.ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന തുടരുന്നു

കാസര്‍ക്കോട് ജില്ലയില്‍ 14 ഉം കണ്ണൂരില്‍ 19 ഉം ഹോട്സ്പോട്ടുകളാണുള്ളത്. അതേ സമയം  പോസിറ്റീവ് കേസുകള്‍ ഒന്നുമില്ലാത്ത കണ്ണൂര്‍ കോര്‍പറേഷന്‍ ഹോട്സ്പോട്ടില്‍ ഉള്‍പ്പെടുകയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ മാഹി, കതിരൂര്‍ പഞ്ചായത്തുകളെ ഹോട്സ്പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.. ഈ സാഹചര്യത്തില്‍ ഹോട്സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ക്ക് ഡി.എം.ഒ കത്തുനല്‍കി. മലപ്പുറം ജില്ലയില്‍ ആകെ 12 ഹോട്സ്പോട്ടുകളാണുള്ളത്