ഇടുക്കിയിൽ വേരുറപ്പിച്ച് മൂട്ടിപ്പഴങ്ങൾ; വൻലാഭം കൊയ്ത് ബേബി

റംബൂട്ടാനും മാങ്കോസ്റ്റിനും പിന്നാലെ ഇടുക്കിയിലെ മണ്ണിൽ മൂട്ടിപ്പഴമരങ്ങൾ വേരുറപ്പിക്കുന്നു.വനത്തിൽ മാത്രം വിളയുന്ന മൂട്ടിപ്പഴം കൃഷി ചെയ്ത്   ഇടുക്കി വണ്ണപ്പുറം സ്വദേശി ബേബി. രുചിയിലും കാഴ്ചയിലും ആരെയും ആകർഷിക്കുന്ന മൂട്ടിപ്പഴം ലാഭകരമായ കൃഷിയാണ്.  

പശ്ചിമഘട്ടത്തെ സമ്പന്നമാക്കുന്ന മൂട്ടിപ്പഴം വണ്ണപ്പുറത്തെ ബേബിയുടെ പുരയിടത്തിലാണ് ഇങ്ങനെ  വിളഞ്ഞ് നിൽക്കുന്നത്.പുളിയും മധുരവും ചേർന്ന്  റമ്പൂട്ടാന്റെതുപോലെയുള്ള  രുചിയാണ്  മൂട്ടിപ്പഴത്തിന്.  ഔഷധ ഗുണവുമുണ്ട്.   ഈ മരത്തിന്‍റെ തൈ 30 വർഷങ്ങൾക്ക് മുമ്പ് ഒരു ആദിവാസിയിൽ നിന്നാണ് ബേബിയ്ക്ക് കിട്ടിയത്  വിപണി സാധ്യത തിരിച്ചറിഞ്ഞതോടെ  കൃഷി വിപുലപ്പെടുത്തി. തടിയിലാണ് പഴം കായ്ക്കുന്നത്.  തൈ നട്ടാൽ നാലാം വർഷം കായ്ക്കുന്ന മൂട്ടിപ്പഴത്തിന്‍റെ ജന്മദേശം പശ്ചിമഘട്ട മലനിരകളാണ്. 

വള‍ർച്ചയെത്തിയാൽ ഒരു മരത്തിൽ നിന്ന് 50 കിലോയോളം പഴം ലഭിക്കും. കിലോയ്ക്ക് 150 രൂപയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്.