ഞാറ്റുവേലയിലും നിറയാതെ നിള; പ്രതീക്ഷ കർക്കിടകത്തിൽ

തിരുവാതിര ഞാറ്റുവേലയില്‍ ഇരുകരയും മുട്ടി തകര്‍ത്തൊഴുകേണ്ട ഭാരതപുഴ ഇന്നും നിറയാതെ നില്‍ക്കുന്നു. കര്‍ക്കിടകത്തിലെങ്കിലും പുഴയുടെ സങ്കടക്കാഴ്ചകള്‍ക്ക് മാറ്റം വരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ നല്‍കുന്നത്. 

കഴിഞ്ഞ തിരുവാതിരയ്ക്ക് ഭാരതപുഴ തന്റെ പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി ഒഴുകുന്ന കാഴ്ചയാണിത്. 

കുറ്റിപ്പുറം, തിരുനാവായ തുടങ്ങിയ പ്രദേശങ്ങളില്‍ നിള തന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി ഒഴുകിയിരുന്നു.

 കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ ലഭിച്ചെങ്കിലും, ഇരുകരയും കൂട്ടിമുട്ടാന്‍ ഇനിയും ദൂരമേറെയുണ്ട്. പുഴയുടെ തീരത്തുള്ള കുടിവെള്ള ക്ഷാമത്തിനും അറുതിയാവണമെങ്കില്‍ കര്‍ക്കിടകം കനിഞ്ഞേ തീരു 

ഒരുകാലത്ത് വശ്യമനോഹരിയായി, ആരേയും മോഹിപ്പിച്ചുകൊണ്ട് നിറഞ്ഞൊഴുകിയ കേരളത്തിന്റെ പ്രിയനദി തന്റെ പ്രഭാവം വീണ്ടെടുക്കുമെന്ന വിശ്വാസത്തിലാണ് പ്രകൃതി സ്നേഹികള്‍