വരുന്നു ചാംപ്യൻസ് ബോട്ട് ലീഗ്; ഐപിഎൽ മാതൃകയിലുള്ള ജലോൽസവം

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ചാംപ്യൻസ് ബോട്ട് ലീഗിനു തുടക്കമാവുന്നു.  40 കോടി രൂപയാണ് ആദ്യ സിബിഎൽ മത്സരത്തിന് നീക്കിവച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തുന്ന ചുണ്ടൻ വള്ളത്തിനു  25 ലക്ഷം രൂപയാണ് സമ്മാനം.

ഓഗസ്റ് പത്തിന് നടക്കുന്ന നെഹ്റു ട്രോഫി ജലമേളയോടെയാണ് ആദ്യ സിബിഎൽ തുടങ്ങുന്നത്.  ചെറുവളളങ്ങളുടെ മൽസരത്തിനും ശേഷം വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാകും ചാമ്പ്യൻസ് ബോട്ട് ലീഗിനായുളള മൽസരം. ചെറുതും വലുതുമായ 12 മൽസരങ്ങളാണ് ലീഗിലുളളത്. ഒാരോ മൽസരത്തിലെയും പോയിന്റ് നില കണക്കാക്കി വിജയിയെ കണ്ടെത്തും. കൂടാതെ ഒാരോ മൽസരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രത്യേക സമ്മാനവും ഉണ്ട്. ഐ പി എൽ മാതൃകയിലുള്ള  ജലോൽസവത്തിനാണു  കേരളം ഒരുങ്ങുന്നത് 

ലീഗിലെ ചുരുക്കം മൽസരങ്ങൾക്ക് മാത്രമേ പാസ്സ് മൂലം പ്രവേശനം ഉണ്ടാകു. ഒാരോ മൽസര കേന്ദ്രങ്ങളിലും താൽക്കാലിക ഗ്യാലറികൾ നിർമ്മിക്കും. വളളങ്ങളുടെ രജിസ്ട്രേഷൻ അടുത്ത മാസം 11 നു തുടങ്ങി 26നു അവസാനിക്കും. പ്രളയം കാരണം വരാൻ കഴിയാതെ പോയ സച്ചിൻ ടെൻടുൽക്കറെ തന്നെയാണ് ഇത്തവണയും  വിശിഷ്ടാതിത്ഥിയായി പരിഗണിക്കുന്നത്