രാഹുലും ആരിഫും എത്തിയില്ല; മൊറട്ടോറിയത്തിൽ ഒറ്റക്ക് പ്രതിഷേധിച്ച് യുഡിഎഫ്

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയ പ്രതിസന്ധി ഉന്നയിച്ച് പാര്‍ലമെന്‍റില്‍ നടത്തിയ പ്രതിഷേധത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് എം.പിമാരുടെ ചേരിതിരിവ്. നേരത്തെ അറിയിച്ചില്ലെന്ന് ആരോപിച്ച് 

യുഡിഎഫ് എം.പിമാര്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ എല്‍ഡിഎഫ് എം.പിമാര്‍ തയ്യാറായില്ല. കര്‍ഷക ആത്മഹത്യകള്‍ കൂടുതലുള്ള വയനാടിന്‍റെ ജനപ്രതിനിധി രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തിന് എത്തിയില്ല. 

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാനും, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവ് കാലാവധി നീട്ടാനും ആവശ്യപ്പെട്ടായിരുന്നു എം.പിമാരുടെ പ്രതിഷേധം. 17ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ ആദ്യ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിന് യുഡിഎഫ് എം.പിമാര്‍ മാത്രമാണ് എത്തിയത്.

കര്‍ഷക ആത്മഹത്യകളുടെ ഉയര്‍ന്ന നിരക്കുള്ള വയനാട്ടിലെ ലോക്സഭാംഗം എന്തുകൊണ്ട് പ്രതിഷേധത്തിനെത്തിയില്ലെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ.

ജനകീയ വിഷയങ്ങളില്‍ സമരംസംഘടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് കൂടിയാലോചനയ്ക്ക് തയ്യാറാകണമെന്ന് സിപിഎം വിമര്‍ശനം.

 പ്രതിഷേധത്തിന്‍റെ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്ന് യുഡിഎഫിന്‍റെ വിശദീകരണം.