ഇടുക്കി കുളമാവിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

ഇടുക്കി കുളമാവിന് സമീപം അയ്യനാട് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ഇസ്മായിൽ ഹുസൈനാണ്  മരിച്ചത്. ഇടുക്കി ബവ്റിജസിലേക്കുള്ള ലോഡുമായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ലോറി അയ്യനാട്‌ കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിനടിൽപെട്ട ഡ്രൈവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.