ആരോഗ്യമേഖല സ്തംഭിച്ചു; വലഞ്ഞ് രോഗികൾ

അത്യാഹിത വിഭാഗങ്ങളൊഴികെ ആരോഗ്യമേഖല സ്തംഭിപ്പിച്ച്  സംസ്ഥാനത്തും ഡോക്ടര്‍മാരുെട സമരം തുടരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ രണ്ടു മണിക്കൂര്‍ ഒപി ബഹിഷ്കരണത്തില്‍ ജനം വലഞ്ഞു. പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തി. 

സമരമെന്നറിയാതെ പുലര്‍ച്ചെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കെത്തിയ ആയിരങ്ങളാണ് വലഞ്ഞത്. ആദ്യം പൊട്ടിത്തെറിച്ചെങ്കിലും പത്തുമണിക്ക് ഡോക്ടറെത്തുമെന്ന അറിയിപ്പോടെ ജനം ആശ്വസിച്ചു. കൃത്യം പത്തുണിക്കു തന്നെ ഒപി കളില്‍ ഡോക്ടര്‍മാരെത്തിയതോടെ ജനം തിക്കിതിരക്കി. അത്യാഹിത വിഭാഗങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു.

സ്വകാര്യ ആശുപത്രി ഒപികള്‍ മുടങ്ങി. പത്തു മുതല്‍ പതിനൊന്ന് വരെ മെഡിക്കല്‍ കോളജ് ഒപികളും സ്തംഭിച്ചു. പണിമുടക്കിയ ഡോക്ടര്‍മാര്‍ രാജ്ഭവനു മുമ്പില്‍ പ്രതിഷേധിച്ചു. ദന്താശുപത്രികളും അടഞ്ഞു കിടക്കുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രൈവറ്റ് പ്രാക്ടീസും ഉണ്ടാകില്ല. നാളെ രാവിെല ആറുമണിവരെയാണ് സമരം.