കയാക്കിങ് ചാമ്പ്യൻഷിപ്പിനൊരുങ്ങി കോടഞ്ചേരി; പ്രതീക്ഷയോടെ ടൂറിസം വകുപ്പ്

രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോടഞ്ചേരി. ജൂലൈ 26,27,28 ദിവസങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്ന കയാക്കര്‍മാര്‍ പരിശീലനം ആരംഭിച്ചു.

ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും കുത്തി ഒഴുകുകയാണ്. ഈ ഒഴുക്കിനെ പ്രതിരോധിച്ച് കയാക്കിങ് നടത്താനുള്ള പരിശീലനത്തിലാണ് താരങ്ങള്‍. അടുത്തമാസം 26,27,28 ദിവസങ്ങളിലായാണ് ഏഴാമത് രാജ്യന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് നടക്കുന്നത്. കയാക്ക് ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങളാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്

. പുഴയെ അറിഞ്ഞ് നേരത്തെ പരിശീലനം നേടിയാല്‍ മല്‍സരം കടുക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടാണ് ഒരു മാസം മു്നപേ പരിശീലനം തുടങ്ങിയത്.വനിതാ കയാക്കര്‍മാരും ഇത്തവണ നേരത്തെ എത്തിയിട്ടുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന് 20 രാജ്യങ്ങളില്‍ നിന്നുള്ള കയാക്കിങ് താരങ്ങളാണ് എത്തിയത്.ഇത്തവണയും നല്ല പങ്കാളിത്തം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്