ട്രോളിങ് നിരോധനം; കുതിച്ചുയർന്ന് മീൻവില

പച്ചക്കറി വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് മീന്‍ വിലയും കുതിച്ചുയരുന്നു. മത്സ്യക്ഷാമത്തിനൊപ്പം ട്രോളിങ് കൂടി ആരംഭിച്ചതാണ് വില വര്‍ധിക്കാന്‍ കാരണം. ഇരുപത്്മുതല്‍ ഏണ്‍പത് ശതമാനംവരെയാണ് വര്‍ധിച്ചത്

സംസ്ഥാനത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയുമെല്ലാം ഓമനില്‍നിന്ന് കൊച്ചിയിലെത്തിയാണ് മലയാളികളുടെ തീന്‍മേശയിലെത്തുന്നത്. രണ്ടുദിവസംകൊണ്ട് മത്തിക്ക് അമ്പത് രൂപ കൂടി ഇരുന്നൂറ്റിയമ്പതും അയലയ്ക്ക് അറുപത് കൂടി മുന്നൂറ് രൂപയുമായി. ചില്ലറവില്‍പനക്കാര്‍ ഈ മീനുകള്‍ വീടുകളിലെത്തിക്കുന്നതോടെ വില പിന്നെയും വര്‍ധിക്കും. സമീപകാലത്ത് ഏറ്റെവും വില കുറഞ്ഞ് ലഭിച്ചിരുന്ന നെത്തലിനും നല്‍കണം രൂപാ 110. ഒരു കിലോ ഐക്കൂറയുടെ വില ആയിരത്തിലെത്തി. കിളിമീനിന്റെ വിലയും ഇരട്ടിയായി.

ഓഖി ദുരന്തത്തിന് ശേഷമാണ് കേരളതീരത്ത് മത്സ്യക്ഷാമം കൂടിയത്. കലാവസ്ഥ മോശമായതോടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കുന്നില്ല.