എട്ട് ജീവനെടുത്ത അപകടത്തില്‍ ആംബുലന്‍സ് പാഞ്ഞത് വിഷം കഴിച്ചയാളെ രക്ഷിക്കാന്‍..!

പാലക്കാട് തണ്ണിശേരിയില്‍ അപകടത്തില്‍പ്പെട്ട ആംബുലന്‍സ് വേഗത്തില്‍. പാഞ്ഞത് വിഷം കഴിച്ചയാളെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍.നെല്ലിയാമ്പതി അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പം വിഷം കഴിച്ചയാളെക്കൂടി

ആംബുലന്‍സില്‍ കയറ്റിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ട വിനോദയാത്രാ സംഘത്തിന് ഗുരുതരമായ പരുക്കുകള്‍ ഇല്ലായിരുന്നു. ഇവര്‍, നെല്ലിയാമ്പതിയില്‍ നിന്ന് തന്നെ

കെ.എസ്.ആര്‍.ടി.സി. ബസിലാണ് വന്നത്. നെന്‍മാറയിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പാലക്കാട്ടേയ്ക്കു വിദഗ്ധ ചികില്‍സ നല്‍കാനാണ്വിട്ടത്. 

ആംബുലന്‍സില്‍ വിനോദയാത്രാ സംഘത്തിന് പുറമെ, വിഷംകഴിച്ച ആളെക്കൂടി കയറ്റിയിരുന്നു. വിഷംകഴിച്ചയാളെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു.ഇക്കാരണത്താല്‍, ആംബുലന്‍സ് പാഞ്ഞു. സംഭവസ്ഥലമായ തണ്ണിശേരി അപകടമേഖലയല്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തിയ നിയുക്ത എം.പി. വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു.കൂട്ടിയിടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നിരുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഏറെ പാടുപ്പെട്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

രക്ഷാപ്രവര്‍ത്തകരായവര്‍ പിന്നാലെ കേട്ടത് വന്‍ ദുരന്തവാര്‍ത്ത; അമ്പരപ്പ്

പാലക്കാട് നെല്ലിയാമ്പതിയില്‍ കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് അപകടത്തില്‍പ്പെട്ട വിനോദയാത്ര സംഘത്തെ രക്ഷപ്പെടുത്തിയവര്‍ പിന്നെ കേട്ടത് വലിയൊരു ദുരന്ത വാര്‍ത്തയാണ്. കാറപകടത്തില്‍ രക്ഷപ്പെട്ടവര്‍

മറ്റൊരു അപകടത്തില്‍ മരിച്ചെന്ന വിവരം വിശ്വസിക്കാന്‍ അവര്‍ പാടുപ്പെട്ടു. ഈ രണ്ടു പേരും നെല്ലിയാമ്പതിയിലെ അപകട സ്ഥലത്തു നിന്ന് വിനോദയാത്രാ സംഘത്തെ രക്ഷിച്ചവരാണ്. കൊക്കയിലേക്ക് കാര്‍ മറിഞ്ഞു വീണു കിടന്ന ഇവരെ രക്ഷപ്പെടുത്തി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി വിട്ടു. 

അപ്പോഴൊന്നും ഇവര്‍ക്കു വലിയ പരുക്കുകളില്ലായിരുന്നു. ഇത്രയും വലിയ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞിട്ടും ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്

അത്ഭുതമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നീട് ടി.വിയില്‍ ദുരന്ത വാര്‍ത്ത കേട്ടപ്പോഴാണ് ഞെട്ടിയത്. അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടവര്‍ മറ്റൊരു അപകടത്തില്‍ മരിച്ച ആ വാര്‍ത്ത ഞെ‍ട്ടിക്കുന്നതായിരുന്നു. ഉടനെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തി. നിര്‍ഭാഗ്യകരമായ സംഭവം. തൊട്ടുമുന്‍പ് സംസാരിച്ചു പിരിഞ്ഞവര്‍ ദുരന്തത്തില്‍ അകപ്പെട്ട വിവരം ഏറെ നൊന്പരപ്പെടുത്തി. കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും സ്വയം ആശ്വസിക്കാന്‍ പാടുപ്പെട്ടു.

.